Wednesday, January 19, 2011

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയ്തതും ഞാന്‍ ചെയ്തതും

പുതിയ ബ്ലോഗ് തയ്യാറാക്കിയിട്ട് ദിവസങ്ങളായി. എന്തെഴുതിത്തുടങ്ങണം എന്ന് അതിനു മുമ്പേ ആലോചിച്ചു തുടങ്ങിയതാണ്. പലതും മനസിലിട്ട് ഉരുട്ടി. ആദിമധ്യാന്ത പൊരുത്തത്തോടെ പലതും ഉള്ളില്‍ അടുക്കിപ്പെറുക്കി തയ്യാറാക്കി. പിന്നെ വേണ്ടെന്നു വെച്ചു. ഇപ്പോള്‍ വേണ്ട എന്നേയുള്ളു, പിന്നീട് എപ്പോഴെങ്കിലും അതൊക്കെ കുറിച്ചേക്കാം.
ഇഷ്ടഗാനത്തെക്കുറിച്ച്, ഇഷ്ട സുഹൃത്തുക്കളുടെ അമ്പരപ്പിക്കുന്ന മാറ്റത്തെക്കുറിച്ച്, എനിക്കു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച്, ദൈവത്തോടു കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രത്യേക അനുഭൂതി, സമാധാനം, സ്വാസ്ഥ്യം.... എന്തിനു കൂടുതല്‍? മുമ്പൊന്നും ഞാന്‍ തീരെ ഇഷ്ടപ്പെടാതിരുന്ന റിമി ടോമി എന്ന ഗായികയെ ഇഷ്ടപ്പെട്ടു തുടങ്ങിയതിനെക്കുറിച്ചുള്‍പ്പെടെ എഴുതാന്‍ പലപ്പോഴായി തീരുമാനിച്ചു. കറക്കിക്കുത്തി ഒടുവില്‍ എത്തിയത് വ്യക്തിപരമായ ചില സന്തോഷങ്ങളെക്കുറിച്ച് എഴുതി ആദ്യ പോസ്റ്റ് ഉന്മേഷഭരിതമാക്കാനാണ്.
അപ്പോഴാണ് പുതിയൊരു വിഷയം വന്നുവീണത്. ശരിക്കും ഓര്‍ക്കാപ്പുറത്ത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വൃക്ക ദാനം ചെയ്യുന്നു. മാത്രമല്ല, വൃക്കദാനത്തിലൂടെ അദ്ദേഹം കേരളത്തിനു മഹനീയ മാതൃക കാട്ടുന്നതായി മലയാള മനോരമ എഡിറ്റോറിയല്‍ എഴുതുക വരെ ചെയ്തിരിക്കുന്നു. കൊച്ചൗസേപ്പില്‍ നിന്നു വൃക്ക സ്വീകരിക്കുന്ന വ്യക്തിയുടെ ഭാര്യയില്‍ നിന്ന് മറ്റൊരാള്‍ക്കും തുടര്‍ന്ന് അതുപോലെ മറ്റു രണ്ടുപേര്‍ക്കും വൃക്ക ലഭിക്കും. അതിമഹത്തായ വൃക്കദാന പരമ്പര. പ്രചോദനാത്മകമായ ഒരു നാടുണര്‍ത്തലിന്റെ പ്രതീതി ഇതിനു വന്നു ചേരുകയാണെന്ന് മനോരമ എഴുതുന്നു. മനോഹരമായ വിശേഷണം. ഇതെക്കുറിച്ച് ഞാന്‍ എഴുതിയില്ലെങ്കില്‍ പിന്നെ ആരെഴുതും എന്നു ചിന്തിച്ചു. എഴുതാന്‍ ഉറപ്പിക്കുകയും ചെയ്തു.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വൃക്കകളില്‍ ഒന്ന് ദാനം ചെയ്ത ആളാണു ഞാന്‍. അന്നുമിന്നും എന്റെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ക്കു മാത്രമേ ഇത് അറിയുകയുള്ളു. കാരണം, വൃക്ക ദാനം ചെയ്യാന്‍ ഞാന്‍ ആലോചിച്ച ഘട്ടത്തില്‍ , അത് പണത്തിനു വേണ്ടിയാണെന്നു ചില സുഹൃത്തുക്കള്‍തന്നെ പ്രചരിപ്പിച്ചിരുന്നു. ഇന്നും അങ്ങനെ വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുമ്പോള്‍ നുണക്കഥകള്‍ പറഞ്ഞുപരത്തി എന്നെ ഞെട്ടിച്ച അടുത്ത ബന്ധുക്കളില്‍ ചിലരുടെ വാക്കുകള്‍ അത്തരം വിശ്വാസത്തിനു ബലം പകരുകയും ചെയ്തു. മുമ്പ് എന്റെ വൃക്കദാനത്തെക്കുറിച്ച് അറിയാതിരുന്ന ചില സുഹൃത്തുക്കള്‍ കൂടി തെറ്റായ വിധത്തില്‍ അതിനെക്കുറിച്ച് അറിയാനും മനസിലാക്കാനും കൂടി അത് ഇടയാക്കി. അവരില്‍ ഒരാളുമായി ഇടയ്ക്ക് ഒരിക്കല്‍ എന്റെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ സംസാരിച്ചപ്പോള്‍, വൃക്ക വിറ്റാലോ എന്ന മുനവെച്ച ചോദ്യമുണ്ടായി. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തുകയും അപമാനിതനാക്കുകയും ചെയ്തു.
പോട്ടെ, അതൊന്നും കാര്യമാക്കുന്നില്ല. വയസ് ഏറുകയും ജീവിത വീക്ഷണത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ മുമ്പ് സങ്കടപ്പെടുത്തിയ കാര്യം അങ്ങനെയല്ലാതാകും, രോഷകാരണമായതു നിസാരവുമാകും. 28 വയസില്‍ വൃക്ക ദാനം ചെയ്തപ്പോള്‍ തോന്നിയ അത്ര വലിയഭാവം ഇപ്പോള്‍ തോന്നുന്നുമില്ല.
പക്ഷേ, ഞാന്‍ അനുഭവിച്ച മാനസികവ്യഥ ഇനിയൊരാള്‍ക്ക് അനുഭവിക്കേണ്ടി വരാതിരിക്കാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വൃക്കദാനം കാരണമാകും. നിറയൗവനത്തില്‍ , വിവാഹിതനായ ഞാന്‍ ചെയ്ത വൃക്കദാനം കൊണ്ട് ആരോഗ്യപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എല്ലാം മുമ്പത്തെപ്പോലെ തന്നെ. ഭാര്യക്കും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം സുഖമായി ജീവിക്കുന്നു, സന്തോഷത്തോടെ.
അന്നു ഞന്‍ വൃക്ക വിറ്റതാണെന്ന് കരുതിയ സുഹൃത്തുക്കളില്‍ ചിലരെങ്കിലും ഇതു വായിച്ചേക്കാം. അന്നുമിന്നും ഞാന്‍ വാടക വീട്ടിലാണു താമസമെന്ന് മനസിലാക്കുക. വൃക്ക വിറ്റാല്‍ വീടു വാങ്ങാന്‍ കഴിയും എന്നല്ല. പക്ഷേ, ഒറ്റിക്കെങ്കിലും ഒരു വീട് എടുക്കാനും കുറച്ചു രൂപ അങ്ങനെ നിക്ഷേപമാക്കാനും കഴിയുമായിരുന്നല്ലോ. പിന്നെയുമുണ്ട് കാര്യങ്ങള്‍. വേണ്ട, വിശദീകരിക്കുന്നില്ല.
എന്തിനേറെ?
വൃക്കദാനം മഹത്തായതു തന്നെയാണ്. പ്രശസ്തര്‍ ചെയ്യുമ്പോള്‍ അതിനു മഹത്വത്തിന്റെ മുഖം വരുന്നുവെന്നു മാത്രം. അങ്ങനെയല്ലാത്തവര്‍ ചെയ്യുമ്പോള്‍ പഴി കേള്‍ക്കേണ്ടിയും വരും. പഴിയെ ഭയക്കാതെ ജീവിക്കുകയേ ഉള്ളു വഴി. ചെയ്തതു ശരിയാണെന്ന ഉറച്ച തിരിച്ചറിവുണ്ടെങ്കില്‍ അതു കഴിയും.
വിശ്വാസം അതല്ലേ എല്ലാം.
ഞാന്‍ പറഞ്ഞത് ദൈവ വിശ്വാസത്തെക്കുറിച്ചാണ്. എന്നെ തല കുനിക്കാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കരുത്ത്. വൃക്കയല്ല കാര്യം.

56 comments:

  1. Nice post ramshadka.. really touching. rimy tomy ye kurichulla second postinaayi kathirikkunnu

    ReplyDelete
  2. ramshad ..i didn't know it ..nice of you to do it ..

    ReplyDelete
  3. enikkum ariyillayirunnu ithu, oru vrikkayumayi nadannano ithrayum ahankarichathu?...hahhaha thamasha... u r great

    ReplyDelete
  4. എന്റെ മനസ്സില്‍ ഇപ്പോള്‍ എന്താണെന്ന് വാക്കുകള്‍ക്കു പറയാനാവില്ല. എന്റെ കണ്ണ് നിറയുന്നുണ്ട്.. എനിക്ക് നന്നായി കരയണമെന്നു മാത്രമാണ് ഇപ്പോള്‍ തോന്നുന്നത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ, ആ വാര്‍ത്ത വായിച്ചപ്പോഴോ, മമ്മൂട്ടിയുടെ സിനിമ കണ്ടപ്പോഴോ എനിക്ക് കരച്ചില്‍ വന്നില്ലെന്ന് മാത്രം ഇപ്പോള്‍ പറയട്ടെ.....

    ReplyDelete
  5. പ്രിയ സുഹൃത്തേ നിങ്ങളെ പോലുള്ളവരെയാണ് ഈ ഭൂമി കാത്തിരിക്കുന്നത്. നന്മയുടെ പ്രകാശ ഗോപുരങ്ങള്‍ എന്നൊക്കെ വേണമെങ്കില്‍ വലിയ വായില്‍ പറയാം. പലപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് , അതിനെ പബ്ലിസിടി സ്ടണ്ട് എന്നൊക്കെ ചിലര്‍ ആക്ഷേപിചിരിക്കും,,,,,സാരമാക്കേണ്ട എനിക്കും അവര്‍ക്കും അതോക്കെയെ ചെയ്യാന്‍ കഴിയൂ....മറിച്ച്‌ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നത്‌ നിങ്ങളെ പോലെ വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രം

    ReplyDelete
  6. slm my frnd slm what your thinking praying when u gv that time i also pray 4 that

    ReplyDelete
  7. സുഹൃത്തേ,
    ശരിയെന്നു പൂര്‍ണ ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റാരുടെയും പിന്തുണ പ്രതീക്ഷിക്കരുത്. നമ്മള്‍ വിജയിച്ചു കഴിഞ്ഞാല്‍ സമൂഹം അവകാശ വാദവുമായി എത്തുകയും ചെയ്യും.

    ReplyDelete
  8. ശിരസ് നമിക്കുന്നു സുഹൃത്തേ.....

    ReplyDelete
  9. ...Sahradayanaya manushya thangalkku pranamam.Hradayathil nanma niranjavar evideyo,undu ennu thangal njangalkku kattitharunnuu. Nandi, ayiaramayiaram nanmakal nerunnu....

    ReplyDelete
  10. എന്റെ സുഹൃത്തേ ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു...പക്ഷെ.. എന്റെ 23 വയസ്സില്‍ ഞാന്‍ എന്റെ വൃക്ക ധനം ചെയ്തതാണ്.കാശിനു വേണ്ടി അല്ല...
    സ്നേഹം കൊണ്ട്...അന്ന് എന്റെ ബന്ധുകളും കൂട്ടുകാരും വേണ്ട എന്ന് പറഞ്ഞിട്ടും ഞാന്‍ ചെയ്തു....ആ ആള്‍ ഇന്നും ജീവിച്ചിരിക്കുന്നു..
    ആ ഓര്‍മയ്ക്ക് 12 വയസ്സായി...

    ReplyDelete
  11. Dear Ramshad, we are with you. I understood you felt bad by the wrong allegations that you sold your kidney for money. You cannot shut every ones mouth. You said you still stay in a rented house, this is what happens to good people. But I beleive you have peace of mind. That is one thing human being need, not money. There are many rich people who has lots of money but no peace in their life. God will be with you.

    ReplyDelete
  12. Think positive when others criticise you? You have done the greatest service in your life... Hats off and salute...

    ReplyDelete
  13. വളരെ നല്ല ഒരു സന്ദേശം പകരുന്ന ഈ പോസ്റ്റും, താങ്കളുടെ ജീവിതവും അതിമനോഹരം ...എല്ലാ നന്മകളും ആശംസിക്കുന്നു

    ReplyDelete
  14. Dear Ramshad,hats off to ur kind deed.................dont pay attention to the abuses,world is like that.Pray for your happiness and well being of your family.

    ReplyDelete
  15. വളരെ ഹൃദയസ്പര്‍ശിയായ Blog. Wish you all the best.

    ReplyDelete
  16. എഴുത്തിനും പറച്ചിലിനും അപ്പുറം പ്രവൃത്തി നില്‍ക്കുന്നു . സത്യവും.അര്‍ത്ഥമുള്ള ഒരു ജീവിത കാഴ്ച. ആശംസകള്‍.

    ReplyDelete
  17. njan thankale pranayichotte.....

    ReplyDelete
  18. Dear Ramshad,

    I am happy I accidentally came to this site and read your post. You have divinity in abundance. The world has still some people left like you because of which it is still livable. Otherwise, the cruelties seen around in the names of religions, dogmas and man's own greed and selfishness make the world truly uninhabitable. Let your tribe increase day by day ! All blessings!

    Muraleedharan Rama Varma

    ReplyDelete
  19. സുഹൃത്തേ,
    ശരിയെന്നു പൂര്‍ണ ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മറ്റാരുടെയും പിന്തുണ പ്രതീക്ഷിക്കരുത്. നമ്മള്‍ വിജയിച്ചു കഴിഞ്ഞാല്‍ സമൂഹം അവകാശ വാദവുമായി എത്തുകയും ചെയ്യും.
    sakkeer

    ReplyDelete
  20. Ethra valiya jeevithavum maranathinu munnil cheruthakunnu.Thiracheenamaya thirichu varatha Yathra aakunnu maranam. Both done good things which I fear to do.

    ReplyDelete
  21. പ്രിയപെട്ട രംഷാദ്‌, വൃക്ക ദാനം ചെയ്യുന്നതു വളരെ മഹത്തായ കാര്യം. അതു ആത്മ സാക്ഷാൽക്കരതിനു മാത്രമായി, ബന്ധുജീവനോ പണമോ കാംക്ഷിക്കാതെ ചെയ്യുന്ന നിങ്ങളെപ്പോലെയും, കൊച്ചോസേഫ്‌ ചേട്ടനെയും പൊലുള്ളവർ സമൂഹ്യ ബോധത്തിന്റെ പൂർണ്ണവൽക്കരണം. നിങ്ങൾ എഴുതിയ തീയതി വച്ചു നോക്കിയാൽ നമ്മൾ സമപ്രായക്കാർ. കൊച്ചസേഫ്‌ ചേട്ടൻ മാതൃകക്കപ്പുറം സമൂ‍ൂഹ്യ പരിവർത്തനവും കാംക്ഷിക്കുന്നു. മരണത്തൊടു, നികുതിയോടു, സാമൂഹ്യ പ്രതിബദ്ധതയോടു ഒക്കെ, പുതിയ കന്നാടിയിലൂടെ നോക്കിക്കാണാൻ, എന്റെ നാട്ടിൻ പുറത്തുകാരൻ, ഞങ്ങളെ പ്രേരിപ്പിക്കുന്നു. തൊഴിലിലെ നേട്ടങ്ങളും, വിദ്യഭ്യാസപരമായ നേട്ടങ്ങളും അവതരിപ്പിച്ചു സ്വന്തം കഴിവിൽ ഊറ്റം കൊള്ളുന്ന മന്ദബുദ്ധികളായ ഞങ്ങൾക്കു ചെറിയ സിവിക്‌ പാഠങ്ങളുമായി നിങ്ങൾ മഹാരധന്മാർ നിൽകുമ്പോൾ നമ്മുടെ സമൂഹം പുരോഗതിയിലേക്ക്‌.

    ReplyDelete
  22. വളരെ നന്ദി . ഈ ഒറ്റ പോസ്റ്റ്‌ കൊണ്ട് താങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലേയ്ക്ക് ആണ് വന്നത് . വൃക്ക പോയിട്ട് ഹൃദയം പോലുമില്ലാത്തവര്‍ക്കിടയില്‍ ഒരു വൃക്കയുള്ള നിങ്ങളും രണ്ടു വൃക്കകളുള്ള ഞാനും ഒക്കെ ജീവിച്ചുപോകുന്നത് തന്നെ വലിയകാര്യം . കുറ്റം പറയുന്നവനും അതുകേട്ടു രസിക്കുന്നവനും കിട്ടുന്ന ആനന്ദം അവനവനു ഒരു ആപത്തു വരുന്നത് വരെ മാത്രം , ഒരു പക്ഷെ അത് ദൈവത്തിന്റെ ഒരു ഓര്‍മ്മപെടുത്തല്‍ ആകാം . പ്രാര്‍ത്ഥനയില്‍ ഇനി ഈ മുഖം കൂടിയുണ്ടാവും .

    ReplyDelete
  23. May his almighty bless u ............

    ReplyDelete
  24. HATS OFF RAMSHAD....WE ARE PROUD OF YOU..

    ReplyDelete
  25. സത്യം ജാടയില്ലാതെ പറയുന്നവരെ ചിലര്‍ അവിശ്വസിക്കുന്നു.. ചെയ്തതു ശരിയാണെന്ന ഉറച്ച തിരിച്ചറിവുണ്ടെങ്കില്‍ പിന്നെയെല്ലാം Take it easy. ..ദൈവം താങ്കള്‍ക്ക് ദീര്ഗ്ഗായുസ്സു നല്‍കട്ടെ.

    ReplyDelete
  26. നന്മകള്‍ നേരുന്നു..

    ReplyDelete
  27. സുഹൃത്തേ..നന്മകള്‍ നേരുന്നു.
    ഇത് വായിക്കുന്നവരുടെ മനസ്സില്‍ താങ്കള്‍ക്ക് എന്നും ഇടമുണ്ടാകും

    ReplyDelete
  28. സുഹൃത്തേ..നന്മകള്‍ നേരുന്നു.

    ReplyDelete
  29. inspiratinal story...may god bless you and your family..

    ReplyDelete
  30. Really inspiring & loving article from your real life.

    After reading it accidently i feel the world now want person like u.

    If the whole world criticize you it does n't matter if you stood for the right and done great thing. May Allah bless you& family in the entire life.

    ReplyDelete
  31. even I don't have a kidney. idon't know how I lost it

    ReplyDelete
  32. ikka... May God bless you n everyone u love.... enthilum oru kuttamo kuravo kandu pidikyan vembunna chila malayali manassukalodu poruthekku... thankaleppoleyullavarude manassile nanmayude nalam iniyum jwalikkatte..

    ReplyDelete
  33. ശരി എന്ന് തോനുന്നതുമായി സധൈര്യം മുന്നോട്ടു പോവുക ...
    പിറകെ വരുന്ന തെറ്റുക്കള്‍ കാലം ശരിയാക്കി മാറ്റികൊള്ളും....
    തികച്ചും ശ്രേഷ്ടമായ ഒരു കാര്യമായിരുന്നു അത് ...
    എല്ലാ വിധ ഭാവുകങ്ങളും ......

    ReplyDelete
  34. ശരി എന്ന് തോനുന്നതുമായി സധൈര്യം മുന്നോട്ടു പോവുക ...
    പിറകെ വരുന്ന തെറ്റുക്കള്‍ കാലം ശരിയാക്കി മാറ്റികൊള്ളും....
    തികച്ചും ശ്രേഷ്ടമായ ഒരു കാര്യമായിരുന്നു അത് ...
    എല്ലാ വിധ ഭാവുകങ്ങളും ......

    ReplyDelete
  35. എല്ലാ നന്മകളും ആശംസിക്കുന്നു

    ReplyDelete
  36. God Bless You Brother

    ReplyDelete
  37. പറയാന്‍ ഏറെ വാക്കുകളില്ല ! ഈശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ..

    ReplyDelete
  38. Well said! May the Almighty bless you and reward you for all your good deeds.

    ReplyDelete
  39. May God Bless You

    ReplyDelete
  40. god bless u baba..peace n litz..

    ReplyDelete
  41. ഇതു നീ ചെയ്തിട്ടുണ്ടെൽ അതിനു പ്രിതിഫല്ലം നിഗൾക്ക് കിട്ടും
    God Bless You.......

    ReplyDelete
  42. ഇതു നീ ചെയ്തിട്ടുണ്ടെൽ അതിനു പ്രിതിഫല്ലം നിഗൾക്ക് കിട്ടും.
    God Bless you.............

    ReplyDelete
  43. Dear brother... God bless Youuu...

    ReplyDelete
  44. our kerala people always thinking how to chat about others weakness not think about his destiny. any way keep it up.

    ReplyDelete