Friday, June 28, 2013

തീവ്രാനുഭവങ്ങളുടെ തീച്ചൂള

തീവ്രാനുഭവങ്ങളുടെ തീച്ചൂള കടന്നേ ഇവിടെത്തൂ, എത്താവൂ. പൊട്ടിത്തെറിക്കുന്നതും ക്ഷോഭിക്കുന്നതും രോഷം മറച്ചുവയ്ക്കാതെ അപ്പപ്പോള്‍ പ്രകടിപ്പിക്കുന്നതുമല്ല, പൊട്ടിത്തെറിക്കേണ്ടെന്നുറച്ചു നില്‍ക്കുന്നതും ക്ഷോഭം അടക്കിപ്പിടിക്കുന്നതും സ്ഥിരം രോഷാകുലനാകാതിരിക്കുന്നതുമാണ് വ്യക്തിത്വം എന്നു ഞാന്‍ തിരിച്ചറിയുന്നു. ഈ തിരിച്ചറവു മുമ്പേ ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യത്തില്‍ കഴമ്പില്ല. തീവ്രാനുഭവങ്ങളുടെ തീച്ചൂള കടന്നേ ഇവിടെത്തൂ, എത്താവൂ.